20 ലക്ഷത്തിന്റെ പുകയില ഉൽപ്പന്നങ്ങളുമായി യുവാക്കൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (12:15 IST)
പത്തനംതിട്ട: ഇരുപതു ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുത്തൂർ സ്വദേശി സഫീൻ സേട്ട്, മെഴുവേലി തുമ്പമൺ സ്വദേശി പ്രദീപ്, മുളക്കുഴ സ്വദേശി ഹരീഷ്, മെഴുവേലി സ്വദേശി സഞ്ജു എന്നിവരാണ് പോലീസ് പിടിയിലായത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാമഞ്ചിറയിലെ മുക്കാട്ട്‌
വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം വൈകിട്ട് ഇവരെ പിടികൂടിയത്. തിരുവല്ല ഡി.വൈ.എസ്.പി അഷാദിന്റെ നിർദ്ദേശ പ്രകാരം സി.ഐ ബി.കെ.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :