തിരൂരില്‍ വന്‍ കുഴല്‍പ്പണവേട്ട: ഒരു കോടി രൂപയുമായി രണ്ട് പേര്‍ അറസ്റ്റില്‍

ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു

തിരൂര്, കുഴല്‍പ്പണം, പൊലീസ്, അറസ്റ്റ് tirur, havala,police, arrest
തിരൂര്| സജിത്ത്| Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (12:09 IST)
ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. വെട്ടത്തൂര്‍ കണ്ണത്തൊടി കാവണ്ണ മുഹമ്മദ് നയിം (38), വെട്ടത്തൂര്‍ തുടിക്കോടന്‍ ഷൌക്കത്തലി (38) എന്നിവരാണു തിരൂര്‍ പൊലീസ് വലയിലായത്.

തലക്കടത്തൂരില്‍ നിന്നാണു തിരൂര്‍ എസ് ഐ സുനില്‍ പുളിക്കലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മാരുതി സ്വിഫ്റ്റ് കാറില്‍ രഹസ്യ അറയിലും ബിഗ് ഷോപ്പറിലുമായി സൂക്ഷിച്ചിരുന്ന പണവുമായി പ്രതികളെ പിടികൂടിയത്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കള്ളപ്പണം വിതരണം ചെയ്യുന്നുണ്ടോ എന്നുള്ള പരിശോധന നടത്തവേയാണ് ഇവര്‍ വലയിലായത്. മലബാര്‍ കേന്ദ്രീകരിച്ചു കുഴല്‍പ്പണ വിതരണം നടത്തുന്ന ഏജന്‍സിയിലെ അംഗങ്ങളാണ് ഇവര്‍ എന്ന് സംശയിക്കുന്നു. ഇതിനൊപ്പം ഇവയില്‍ കള്ളനോട്ടുകളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട് എന്ന് ഡി വൈ എസ് പി വേണുഗോപാല്‍ പറഞ്ഞു.


വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :