നവവരന്‍ ടിപ്പര്‍ കയറി മരിച്ചു

നെയ്യാറ്റിന്‍കര| Last Modified വ്യാഴം, 29 മെയ് 2014 (14:54 IST)
മോട്ടോര്‍ മെക്കാനിക്കായ നവവരന്‍ ടിപ്പര്‍ കയറി മരിച്ചു. വിവാഹിതനായി ഇരുപത്തിയാറാം നാളിലാണ്‌ ജോലി ചെയ്യവേ ടിപ്പര്‍ കയറി മരിച്ചത്. നെയ്യാറ്റിന്‍കര ചായ്ക്കോട്ടുകോണം കുളത്താമല്‍ തൊഴുത്തു വാതുക്കല്‍ പുത്തന്‍ വീട്ടില്‍ ചന്ദ്രന്‍റെ മകന്‍ രാജേഷ് എന്ന 29 കാരനാണ്‌ ഈ ഹതഭാഗ്യന്‍.

പെരുങ്കടവിളയിലെ ഡെല്‍റ്റാ എം‍സാന്‍റ് ക്രഷറില്‍ ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ദുരന്തമുണ്ടായത്. ക്രഷര്‍ യൂണിറ്റിലെ മെക്കാനിക്കായ രാജേഷ് ഒരു ടിപ്പര്‍ ലോറിക്കടിയില്‍ പണി ചെയ്യവേ ഡ്രൈവര്‍ ലോറി സ്റ്റാര്‍ട്ടാക്കിയതാണെന്നും അതല്ല ജാക്കി ലിവര്‍ തെന്നിമാറിയതാണെന്നും ദുരന്തത്തിനു കാരണമായി പറയുന്നു.

രാജേഷിന്‍റെ ഭാര്യ സുജിത കുമാരി തിരുവനന്തപുരത്തെ ഒരു സ്വകാര്യാശുപത്രി ജീവനക്കാരിയാണ്‌. പൊലീസ് അന്വേഷണം ആരംഭിച്ചതായറിയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :