നവംബര്‍ 5 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 2 നവം‌ബര്‍ 2023 (12:53 IST)
നവംബര്‍ 5 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍
എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള
സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

തൃശൂരും പാലക്കാടും വേനല്‍ മഴ

തൃശൂരും പാലക്കാടും വേനല്‍ മഴ
കാസര്‍ഗോഡ് മലയോര മേഖലകളിലും മഴ ലഭിക്കുന്നുണ്ട്

കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് ...

കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച സംഭവം: സ്‌കൂള്‍ അടച്ചുപൂട്ടി
കളമശ്ശേരിയിലെ ഒരു സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. ...

മരിക്കുമ്പോൾ ശ്രീനന്ദയുടെ ശരീരഭാരം 25 കിലോ മാത്രം, ...

മരിക്കുമ്പോൾ ശ്രീനന്ദയുടെ ശരീരഭാരം 25 കിലോ മാത്രം, മരണത്തിന് കാരണമായത് അനോറെക്സിയ നെർവോസ എന്ന രോഗാവസ്ഥ
ശരീരം വണ്ണം വെയ്ക്കുമോ എന്ന് വണ്ണം തീരെ കുറഞ്ഞ സാഹചര്യത്തിലും അനോക്‌സിയ നെര്‍വോസ എന്ന ...

ആറ്റുകാല്‍ പൊങ്കാല: ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ...

ആറ്റുകാല്‍ പൊങ്കാല: ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും സ്റ്റീല്‍ പാത്രങ്ങള്‍ കൊണ്ടുവരണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
നാളെ നടക്കുന്ന പൊങ്കാലയില്‍ ഹരിത ചട്ടം പൂര്‍ണ്ണമായും പാലിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ...

എയര്‍ടെല്ലിന് പിന്നാലെ അംബാനിയുടെ ജിയോ മസ്‌കിന്റെ ...

എയര്‍ടെല്ലിന് പിന്നാലെ അംബാനിയുടെ ജിയോ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പിട്ടു
എയര്‍ടെല്ലിന് പിന്നാലെ അംബാനിയുടെ ജിയോ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പിട്ടു. ...