അഭിറാം മനോഹർ|
Last Modified ഞായര്‍, 26 ഏപ്രില്‍ 2020 (11:27 IST)
പൂരപ്രേമികളുടെൊരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്
തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പൂരം പൂർണമായും ഉപേക്ഷിച്ചെങ്കിലും കൊടിയേറ്റം നടത്താനാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ തീരുമാനം. തിരുവമ്പാടിയില്‍ 11.30 നും പാറമേക്കാവില്‍12 മണിക്കുമാണ് ചടങ്ങ്. കൊടിയേറ്റ ചടങ്ങിൽ അഞ്ച് പേരിൽ കൂടുതൽ
ആളുകൾ പങ്കെടുക്കരുതെന്നാണ് ജില്ലാ ഭരണഗൂഡത്തിന്റെയും പോലീസിന്റെയും നിർദേശം.
തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാവുക.ചടങ്ങിൽ പക്ഷേ അഞ്ച് പേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കില്ല.എല്ലാ സുരക്ഷാമുൻകരുതലും സ്വീകരിച്ചാണ് പരിപാടി നടത്തുന്നതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്.