തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (12:50 IST)
തൃശ്ശൂരില്‍ തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി അഭിഷേക് ആണ് മരിച്ചത്. 24 വയസായിരുന്നു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം നടന്നത്. രണ്ടു കാറിലായി ഒമ്പത് പേരടങ്ങിയ സംഘമാണ് ബീച്ചിലെത്തിയത്. ഇതില്‍ ആറുപേര്‍ കടലില്‍ ഇറങ്ങുകയായിരുന്നു.

അഭിഷേകും സുഹൃത്ത് ഹസനും തിരയില്‍ പെട്ടുപോവുകയായിരുന്നു. ഇതില്‍ ഹസനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അരമണിക്കൂര്‍ തിരച്ചില്‍ നടത്തിയതിനുശേഷം ആണ് അഭിഷേകിനെ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :