കരുവന്നൂരില്‍ നിന്ന് കാണാതായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 ഡിസം‌ബര്‍ 2023 (10:00 IST)
കരുവന്നൂരില്‍ നിന്ന് കാണാതായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് വൈകിട്ട് കാണാതായത്. വീട്ടില്‍ നിന്നിറങ്ങി വഴിതെറ്റി പോയതാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. തേലപ്പിള്ളി സ്വദേശികളായ കുട്ടികളെ കൈപ്പമംഗലം സ്റ്റേഷനിലെത്തിച്ചു.

തേലപ്പിള്ളി സ്വദേശികളായ ഐനേരിപറമ്പില്‍ അജിത്കുമാര്‍ മകന്‍ അഭിനന്ദ്, പെരുംമ്പിള്ളി ലാലു മകന്‍ എമില്‍, നന്തിലത്ത് പറമ്പില്‍ ജയന്‍ മകന്‍ ആദിദേവ് എന്നിവരെയാണ് കാണാതായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :