സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 19 ഡിസംബര്‍ 2023 (09:22 IST)
കരുവന്നൂരില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. തൃശൂര്‍ തേലപ്പിള്ളി സ്വദേശികളായ കുട്ടികളെയാണ് കാണാതായത്. കരുവന്നൂര്‍ സെന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇവര്‍ സ്കൂള്‍ വിട്ട് വരുന്നത് കണ്ടവരുണ്ടെന്ന് പൊലീസ് പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9446764846 നമ്പരിലോ അറിയിക്കേണ്ടതാണ്.