399 പവൻ കവർന്ന കേസിലെ കൊട്ടേഷൻ സംഘ തലവൻ പിടിയിൽ

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 1 ഡിസം‌ബര്‍ 2023 (17:28 IST)
തൃശൂർ: ആഭരണ നിർമ്മാണ ശാലയിലെ ജീവനക്കാരെ ആക്രമിച്ചു 399 പവന്റെ സ്വർണ്ണാഭരണം കവർന്ന കേസിൽ കൊട്ടേഷൻ സംഘത്തലവൻ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുറുപ്പംപടി സ്വദേശിയായ കീരിക്കാടൻ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന കൊട്ടേഷൻ സംഘത്തിന്റെ തലവനായ ലാലു ലിജോ (28) ആണ് പിടിയിലായത്.

രണ്ടര മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കൊല്ലം പാരിപ്പള്ളിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പിടിച്ചത്. വേട്ടനായ്ക്കളുടെ ഇനത്തിലുള്ള രണ്ടു അമേരിക്കൻ പിറ്റ്ബുൾ നായ്ക്കളെ ഇയാളുടെ കവലിനായി മുഴുവൻ സമയവും വച്ചിരുന്നു. കൊല്ലം ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്നാണ് ഇയാളെ പിടിച്ചത്.

കഴിഞ്ഞ സെപ്തംബർ എട്ടാം തീയതി രാത്രി ആഭരണവുമായി തിരുവനന്തപുരത്തുള്ള ജൂവലറികളിൽ വിതരണം ചെയ്യാൻ പുറപ്പെട്ട രണ്ടു പേരെ ആക്രമിച്ചാണ് സംഘം സ്വർണ്ണം തട്ടിയെടുത്തത്. ലാലുവിന്റെ സഹോദരങ്ങളായ ലിന്റോ, ലിയോ എന്നിവരും സംഘാംഗങ്ങളാണ് എങ്കിലും ലിയോ ലഹരിമരുന്ന് കേസിലും ലിന്റോ കവർച്ചാകേസിലും ജയിലിലാണിപ്പോൾ ഇവർക്കെതിരെ വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളുണ്ട്.

സ്വർണാഭരണ ശാലയിലെ മുൻ ജീവനക്കാരനായ ബ്രോൺസണാണ് കേസിലെ ഒന്നാം പ്രതി. ഇതിൽ കവർച്ച ആസൂത്രണം ചെയ്ത പ്രധാന പ്രതിയായ സിജോ ജോസ് എന്നിവർ അടക്കമുള്ള പത്തോമ്പതു പ്രതികലെ ഇതുവരെയായി പോലീസ് പിടികൂടിയിട്ടുണ്ട്. രണ്ടു പ്രധാന പ്രതികൾ കൂടി ഉടൻ പിടിയിലാകുമെന്നാണ് പോലീസ് നൽകിയ സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :