മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനും ഭാര്യാ മാതാവിനും 27 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 26 ഒക്‌ടോബര്‍ 2023 (19:32 IST)
തൃശൂർ : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് ബന്ധുവീട്ടിൽ എത്തിച്ചു മദ്യം നൽകിയ ശേഷം പീഡിപ്പിച്ച കേസിലെ യുവാവിനെയും കൂട്ടുനിന്ന ഭാര്യാ മാതാവിനെയും കോടതി 27 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

മുളയം കൂട്ടാല കൊച്ചുപറമ്പിൽ അരുൺ (32), മാന്ദാമംഗലം മുഴിമലയിൽ ശർമ്മിള (48) എന്നിവരെയാണ് പോക്സോ കേസിൽ തൃശൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില് പ്രതികൾ മൂന്നു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

മണ്ണുത്തി പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന എം.ശശിധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് രജിസ്റ്റർ ചെയ്തു തുടർ നടപടികൾ സ്വീകരിച്ചു കുറ്റപത്രം സമർപ്പിച്ചത്.പ്രതികളെ കോടതി ജയിലിലേക്ക് അയച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :