സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 3 ജൂലൈ 2023 (11:10 IST)
തൃശൂരില്‍ വെട്ടുകത്തി ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തൃശൂരിലെ കല്ലൂരിലാണ് സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കല്ലൂര്‍ സ്വദേശി ബാബു (64) ആണ് മരിച്ചത്. ഭാര്യ ഗ്രേസി (58) ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെട്ടേറ്റതിനുപിന്നാലെ ഗ്രേസി ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബാബു തൂങ്ങി മരിക്കുകയായിരുന്നു.