സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (12:35 IST)
തൃശ്ശൂരില്‍ സ്വന്തം ബസ്സിനടിയില്‍പ്പെട്ട് ബസ്സുടമ മരണപ്പെട്ടു. ഗുരുവായൂര്‍ സ്വദേശി രജീഷ് ആണ് മരിച്ചത്. രജീഷിന് 40 വയസ്സ് ആയിരുന്നു. വെണ്ണിലാവ് എന്ന സ്വകാര്യ ബസ്സിന്റെ ഉടമയാണ് രജീഷ്. തൃശൂര്‍ -ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസു നടത്തുന്ന ബസ് ആണിത്. റോഡില്‍ വീണ രജീഷിന്റെ അരയ്ക്കു താഴെയുള്ള ഭാഗത്ത് ബസ് കയറി ഇറങ്ങുകയായിരുന്നു.
ഉടന്‍ തന്നെ രജീഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഒരു ബസ്സില്‍ ഇരുന്നുകൊണ്ട് രജീഷിന്റെ തന്നെ മറ്റൊരു ബസ്സിലേക്ക് ചാടിക്കയറുമ്പോഴാണ് കാല്‍ വഴുതി അപകടം ഉണ്ടായത്.