രേണുക വേണു|
Last Modified വ്യാഴം, 14 ജൂലൈ 2022 (13:08 IST)
Thrissur Weather report:
തൃശൂരില്‍ വിവിധ മേഖലകളില്‍ ചുഴലിക്കാറ്റ് വീശിയതായി റിപ്പോര്‍ട്ട്. ഊരകം, ചേര്‍പ്പ്, ചേനം മേഖലകളിലാണ് ചുഴലിക്കാറ്റ് വീശിയത്. പരക്കെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. ഇതുവരെ ആളപായമില്ല. അതേസമയം, മലയോര മേഖലകളില്‍ ഇന്ന് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണ്.