സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (12:12 IST)
തൃശ്ശൂരില്‍ മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തൃശ്ശൂര്‍ എരുമപ്പെട്ടി തയ്യൂര്‍ റോഡിലാണ് സംഭവം. 12 വയസ്സുകാരന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. അതേസമയം നായയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം കോട്ടയത്തും രണ്ടു സ്ത്രീകളെ തെരുവുനായ ആക്രമിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ ആക്രമണത്തില്‍ പരിക്കേറ്റത് 1472 പേര്‍ക്കാണ്. കൂടാതെ 18 മരണപ്പെടുകയും ചെയ്തിട്ടുണ്ട്.