അഭിറാം മനോഹർ|
Last Updated:
വ്യാഴം, 30 ഏപ്രില്‍ 2020 (16:07 IST)
തൃശ്ശൂര്‍ പൂരം ഒരു ആനയെ ഉപയോഗിച്ച് നടത്താന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം ജില്ലാ കളക്ടർ തള്ളി.അഞ്ച് ആളുകൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് കളക്ടർ തള്ളിയത്.ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി ചുരുക്കി പൂരം നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.
ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് കളക്ടർ പറഞ്ഞു.ഇനി ലഭിച്ചാലും അനുമതി നൽകാൻ കഴിയില്ല,ഈ വിഷയത്തിൽ നേരത്തെ തന്നെ ധാരണയിൽ എത്തിയതും തീരുമാനം കൈകൊണ്ടതുമാണെന്നും ഇനിതിൽ മാറ്റം വരുത്താനാവില്ലെന്നും കളക്ടർ വ്യക്തമാക്കി.