സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 11 ഡിസംബര്‍ 2024 (12:51 IST)
തൃശൂരില്‍ വണ്ടി മറഞ്ഞ് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പേരാമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം സംഭവിച്ചത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.
സ്കൂട്ടര്‍ റോഡില്‍ വീഴുകയും സ്കൂട്ടറില്‍ നിന്ന് പെട്രോള്‍ റോഡിലേക്ക് ചോര്‍ന്നു വീഴുകയും ചെയ്തു. ശേഷം സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് തീപിടുത്തം ഉണ്ടായത്. ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചതാണ് ടാങ്ക് ചോര്‍ച്ചയ്ക്കും തീപിടുത്തത്തിനും കാരണമായതെന്നാണ് പ്രാഥമിക നിഗമനം.