തൃക്കാക്കരയിൽ കനത്ത പോളിംഗ്: മദ്യപിച്ചെത്തിയെന്ന ആരോപണത്തിൽ പ്രിസൈഡിങ് ഓഫീസറെ മാറ്റി

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 മെയ് 2022 (11:58 IST)
ഒരു മാസത്തിലേറെ നീണ്ട പ്രചാരണങ്ങൾക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കും ഒടുവിൽ ഇന്ന് വിധിയെഴുതുന്നു. രാവിലെ മുതൽ കനത്ത പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തുന്നത്. ആദ്യ മൂന്ന് മണിക്കൂറിൽ 21 ശതമാനത്തോളം പേർ വോട്ടുരേഖപ്പെടുത്തി.

ഇതിനിടെ മോട്ടിച്ചോട് ബൂത്തിൽ പ്രിസൈഡിങ് ഓഫീസർ മദ്യപിച്ചെത്തിയെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. വൈകീട്ട് ആറ് വരെ നടക്കുന്ന വോട്ടെടുപ്പിൽ ആകെ 1,96,805 വോട്ടർമാരാണുള്ളത്. 3633 കന്നിവോട്ടർമാരും 1,01530 സ്ത്രീ വോട്ടർമാരുണ്ട്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഒരു വോട്ടാറുണ്ട്. 164 ബൂത്തുകളിലായാണ് പോളിംഗ് നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :