വസ്ത്രമുരിഞ്ഞ് പരിശോധന: മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (15:56 IST)
സ്ത്രീകളെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചെന്ന പരാതിയില്‍ മൂന്ന് പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു‍. സൂപ്പര്‍വൈസര്‍ ബീന ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് സസ്പെന്‍ഷന്‍. ജീവനക്കാരായ ബിജിമോള്‍ പ്രമീള എന്നിവരേയും സസ്പെന്‍ഡ് ചെയ്തു. ഇതുകൂടാതെ അസ്മ റബര്‍ ഇന്‍ഡസ്ട്രി എന്ന സ്ഥാപനം താത്കാലികമായി അടച്ചിടാനും മാനേജ്മെന്റ് തീരുമാനിച്ചു.
സാനിട്ടറി നാപ്കിനുകള്‍ ശുചിമുറിയില്‍ ഉപേക്ഷിച്ചവരെ കണ്ടെത്താനായിരുന്നു പരിശോധന നടത്തിയത്.

വസ്ത്രമഴിച്ച് പരിശോധന നടത്തിയതിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും മറ്റും ഉയര്‍ന്ന് വരുന്നത്. ഇതിനെതിരെ
കമ്പനി ഉടമയ്ക്ക് നാപ്കിന്‍ അയച്ചുനല്‍കി പ്രതിഷോധിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധക്കാര്‍ ആഹ്വാനം

ചെയ്തിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :