കേരളത്തിനും ലക്ഷദ്വീപിനും കേന്ദ്രം തൊഴിലുറപ്പ് വേതനം വര്‍ധിപ്പിച്ചില്ല; വിജ്ഞാപനം പുറത്ത്

ശ്രീനു എസ്| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (12:15 IST)
കേരളത്തിനും ലക്ഷദ്വീപിനും കേന്ദ്രം തൊഴിലുറപ്പ് വേതനം വര്‍ധിപ്പിച്ചില്ല. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മേഘാലയിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായത്. 23 രൂപയാണ് ഇവിടെ കൂട്ടിയത്. തമിഴ്‌നാട്ടില്‍ 17 രൂപയും കര്‍ണാടകയില്‍ 14 രൂപയും കൂട്ടിയിട്ടുണ്ട്. അതേസമയം രാജസ്ഥാനില്‍ ഒരു രൂപയാണ് കൂട്ടിയത്.

കേരളത്തില്‍ 291 രൂപയാണ് തൊഴിലുറപ്പ് വേതനം. ലക്ഷദ്വീപില്‍ 266 രൂപയാണ്. ഹരിയാനയില്‍ 315 രൂപയാണ് തൊഴിലുറപ്പ് വേതനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :