അവതരിപ്പിയ്ക്കുക ഭരണത്തുടർച്ചയുടെ ബജറ്റ്: തോമസ് ഐസക്

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 27 ഡിസം‌ബര്‍ 2020 (12:38 IST)
തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളല്ല, മറിച്ച് ഭരണ തുടർച്ചയ്ക് വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിയ്ക്കുക എന്ന് ധനമന്ത്രി തോമസ് ഐസക്. സർക്കാരിന് ഭരണതുടർച്ചയുണ്ടാകും എന്ന കാര്യത്തിൽ എല്ലാവരുടെയും ഉപബോധ മനസിൽ ഉറപ്പുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. 'അഞ്ച് വർഷം ചെയ്ത കാര്യങ്ങൾ ഉയർത്തിക്കാട്ടിയുള്ള ബജറ്റായിരിയ്ക്കില്ല പ്രഖ്യാപിയ്ക്കാൻ പോകുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ചില പ്രഖ്യാപനങ്ങളും ഉണ്ടാകില്ല, ഭരണ തുടർച്ചയൂടെ ഭജറ്റാണ് അവതരിപ്പിയ്കുക.

കിഫ്ബി യാഥാർത്ഥ്യമാകും എന്ന് ആരും കരുതിയതല്ല. ആറായിരം കോടിയുടെ പദ്ധതി മാത്രമേ കിഫ്ബിയിൽ ഉദ്ഘാടനം ചെയ്തിട്ടൊള്ളു. ഇനി അറുപതിനായിരം കോടി കിടക്കുകയാണ്. മൂന്നുനാല് വർഷത്തിനുള്ളിൽ ഇത് പൂർത്തീകരിയ്ക്കുമ്പോൾ കേരളത്തിന്റെ ചിത്രം തന്നെ മാറും. തൊഴിലില്ലായ്മയാന് കേരള നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളി. ദാരിദ്ര്യം ഏതാണ്ട് ഇല്ലാതാക്കി അഭ്യസ്ഥവിദ്യർക്ക് തൊഴിൽ ഉറപ്പാക്കുന്ന സമ്പൂർണ ബജാറ്റാണ് തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ തങ്ങൾ പൂർണ ആത്മവിശ്വാസത്തിലാണ്' എന്നും തോമസ് ഐസക് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :