നികുതി കാര്യത്തിൽ ആശങ്ക വേണ്ട, കൂട്ടില്ല: തോമസ് ഐസക്

പുതിയ ബജറ്റില്‍ നികുതി നിരക്ക് കൂട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്

aparna shaji| Last Modified ചൊവ്വ, 7 ഫെബ്രുവരി 2017 (09:14 IST)
നികുതിയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പുതിയ ബജറ്റില്‍ നികുതി കൂട്ടാന്‍ ഉദ്ദേശമില്ല. നികുതി സമ്പ്രദായം മാറുന്നത് കൊണ്ട് നിരക്ക് വര്‍ധിപ്പിക്കാന്‍ ഉദ്ദേശമില്ല. അതുകൊണ്ട് തന്നെ ഇകകര്യത്തിൽ ഒരു ആകുലത വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

വരുമാനക്കുറവും കടമെടുപ്പ് പരിധിയും താന്‍ ആഗ്രഹിക്കുന്ന ബജറ്റിന് തടസമാണ്. അതുകൊണ്ട് തന്നെ ബജറ്റിന് പുറത്തുളള മാര്‍ഗങ്ങളെ ഇത്തവണയും ആശ്രയിക്കാതെ തരമില്ല. ബജറ്റിന്റെ വലിയ പ്രത്യേകത കിഫ്ബി വഴിയുളള പദ്ധതികളാണ്. ക്ഷേമപെന്‍ഷനുകളുടെ തുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിൽ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് മാര്‍ച്ച് മൂന്നിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് അവതരണം മാറ്റിവെയ്ക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :