കേരളത്തിന്റെ അഭിമാനത്തെയാണ് മോദി ചൊറിഞ്ഞത്, വെല്ലുവിളി കേരളം ഏറ്റെടുക്കുന്നുവെന്ന് തോമസ് ഐസക്

ഇങ്ങനെയാണോ ഒരു സർക്കാർ പെരുമാറേണ്ടത്?: തോമസ് ഐസക്

aparna shaji| Last Modified ശനി, 19 നവം‌ബര്‍ 2016 (08:10 IST)
കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളജനതയുടെ പോരാട്ടം ആരംഭിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരൊറ്റ ഡിമാഡേ നമുക്കുള്ളു, അത് സഹകരണ ബാങ്കുകള്‍ക്ക് മറ്റു ബാങ്കുകള്‍ക്കുള്ള എല്ലാ വിനിമയസൗകര്യങ്ങളും നല്‍കുക എന്നാണെന്നു മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചേർന്ന് ഇന്നലെ സത്യാഗ്രഹം നടത്തിയിരുന്നു.

രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കാൽനടയായിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യഗ്രഹ വേദിയിലെത്തിയത്. 10 മണിയോടെ സമരവേദിയില്‍ മുഖ്യമന്ത്രിയും
മന്ത്രിമാരും എത്തിച്ചേര്‍ന്നു സമര പന്തലിൽ എത്തിച്ചേർന്നു. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

കേരളത്തിന്റെ ആത്മാഭിമാനത്തെയാണ് മോദി സര്‍ക്കാര്‍ ചൊറിഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി അരുണ്‍ ജെയ്റ്റിലിയെ കണ്ട് ജനങ്ങളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നടപടികള്‍ക്കും പിന്തുണ വാഗ്ദാനം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കുന്നു. കേരളത്തിന്റേയും സർക്കാരിന്റേയും പ്രധാനപ്പെട്ട ആവശ്യം മറ്റു ബാങ്കുകളിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെ പണം പിന്‍വലിക്കാനുള്ള അവകാശം മാത്രമാണ്. പ്രതിസന്ധിയുടെ ആരംഭം മുതൽക്കേ കേരളം അത് വ്യക്തമാക്കിയതുമാണ്.

പണം ഇല്ലാതെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചു. ഇങ്ങനെ പോയാല്‍ ഇവയിലുള്ള വിശ്വാസം നഷ്ടപ്പെടും, ജനങ്ങള്‍ പരിഭ്രാന്തരാകും. കാര്യങ്ങള്‍ സാധാരണ ഗതിയിലേക്ക് വരുമ്പോള്‍ ഹാലിളകി ബാങ്കുകളിലേക്ക് ഒരു ഓട്ടം തന്നെ ഉണ്ടാകാം. ഇത് ഒഴിവാക്കണമെന്ന് മാത്രമാണ് ജയ്റ്റ്ലിയോട് ആവശ്യപ്പെട്ടത്. പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും തോമസ് ഐസക് പറഞ്ഞിരുന്നു. എന്നാല്‍ വന്ന ഉത്തരവു ജില്ലാ ബാങ്കുകള്‍ക്കുള്ള അവകാശങ്ങള്‍ പോലും പിന്‍വലിച്ചു കൊണ്ടായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കുന്നു.

ന്യായവാദം ചെയ്താല്‍ മനസ്സിലായില്ലെങ്കില്‍ പിന്നെ പ്രക്ഷോഭമല്ലാതെ മറ്റൊരു വഴിയില്ല . മോദിയുടെ വെല്ലുവിളി കേരളം ഏറ്റെടുക്കുകയാണ്. കേരളജനതയ്ക്ക് പതിറ്റാണ്ടുകളായി ഓസ്യത്തായി കിട്ടിയിട്ടുള്ള സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കും. ഇതിനുള്ള തുടക്കമാണ് റിസര്‍വ്വ് ബാങ്കിന് മുന്നില്‍ ഇന്നലെ കുറിച്ചതെന്നും ധനമന്ത്രി വിശദീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :