തിരുവനന്തപുരം|
aparna shaji|
Last Updated:
തിങ്കള്‍, 3 ഏപ്രില്‍ 2017 (08:41 IST)
മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പിലാക്കിയതോടെ ഇന്ന് 1956 മദ്യശാലകളാണ് സംസ്ഥാനത്ത് അടച്ചുപൂട്ടിയതെന്ന് ധനമന്ത്രി തോമസ് ഐസക്. ബാറുകള്‍ അടക്കമുളള മദ്യശാലകള്‍ പൂട്ടിയതോടെ ഇക്കൊല്ലം നികുതി വരുമാനത്തില്‍ 4000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.
ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടാനുളള സുപ്രീംകോടതി വിധി സര്‍ക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും തോമസ് ഐസക്ക് പറയുന്നു. പ്രത്യാഘാതം മനസിലാക്കാതെയുളള തീരുമാനം അമിതാവേശത്തിന്റ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ മൂന്ന് മാസം കൂടി സമയം കിട്ടുമോയെന്ന് അഡ്വക്കേറ്റ് ജനറലിനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഇല്ലെങ്കിൽ നികുതിയിലെ കുറവ് ഇതാകട്ടെ വാര്‍ഷിക പദ്ധതികളെയും ബാധിച്ചേക്കാം.