ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന അവഹേളനപരം, പിന്‍വലിക്കണം: തോമസ് ഐസക്

തിരുവനന്തപുരം| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (18:37 IST)
ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഎം നേതാവ് തോമസ് ഐസക്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവഹേളനപരമായ പരാമര്‍ശങ്ങളാണ് ചെറിയാന്‍ ഫിലിപ്പ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഏതാണ്ട് അറുപതു ശതമാനത്തോളം സ്ത്രീകള്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ അധികാരത്തിലേയ്ക്ക് കടന്നു വരികയാണ്. അവരുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രസ്താവന പിന്‍വലിച്ച് ഈ വിവാദം അവസാനിപ്പിക്കാന്‍ അദ്ദേഹം തയ്യാറാവുകയാണ് വേണ്ടതെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :