അഭിറാം മനോഹർ|
Last Modified ശനി, 30 ജനുവരി 2021 (12:36 IST)
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണ നിർദേശങ്ങൾ അടുത്ത മന്ത്രിസഭായോഗത്തിൽ പാസാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏപ്രിൽ ഒന്ന് മുതൽ ശമ്പള പരിഷ്കരണം സംസ്ഥാനത്ത് നടപ്പാക്കുമെന്നത് ബജറ്റ് പ്രഖ്യാപനം ആണ്. അത് സമയബന്ധിതമായി തന്നെ പൂർത്തിയാക്കും.
അതേസമയം പരിഷ്‌കരണ നിർദേശങ്ങൾ അപ്പാടെ അംഗീകരിക്കില്ല.
പെൻഷൻ പ്രായം ഉയർത്തുന്നതടക്കമുള്ള നിർദേശങ്ങൾ പ്രായോഗികമല്ലെന്നും തോമസ് ഐസക് പറഞ്ഞു. സമ്മിശ്ര പ്രതികരണമാണ് ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോര്‍ട്ടിനോട് ഇത് വരെ ഉണ്ടായിട്ടുള്ളത്. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ടിന് അംഗീകാരം നൽകും.