മുല്ലപ്പെരിയാര്‍: രാഷ്ട്രപതിയെ സമീപിക്കും സമരസമിതി

തൊടുപുഴ| jibin| Last Modified ബുധന്‍, 14 മെയ് 2014 (11:39 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാഷ്ട്രപതിയെ സമീപിക്കുമെന്ന് സമരസമിതി. തങ്ങളുടെ ജീവനും സ്വത്തിനും മതിയായ സുരക്ഷ നല്‍കണമെന്ന ആവശ്യം മുന്‍നിര്‍ത്തി സമരസമിതി സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനമായി.

വിധി തമിഴ്നാടിന് അനുകൂലമായാണ് വന്നതെങ്കിലും സമരം ഇനിയും മുന്നോട്ടു കൊണ്ടുപോകാനും തീരുമാനമായി. വിഷയത്തില്‍ പാട്ടക്കരാര്‍ റദ്ദ് ചെയ്യുന്നതിനായുള്ള ചര്‍ച്ച സര്‍വകക്ഷി യോഗത്തില്‍ നടന്നില്ലെന്നും വിമര്‍ശനവും യോഗത്തില്‍ ഉന്നയിച്ചു.

മുല്ലപ്പെരിയാര്‍ വിധിയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയെ സമീപിക്കാനും തീരുമാനമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :