Last Updated:
ചൊവ്വ, 12 മാര്‍ച്ച് 2019 (15:59 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസിന്റെ കോട്ടയം സീറ്റിൽ തോമസ് ചാഴികാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പി.ജെ ജോസഫ് വിഭാഗത്തെ തള്ളിയാണ് കെ എം മാണി തോമസിനെ സ്ഥാനാർത്ഥിയാക്കിയത്. ഏറ്റമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴിക്കാടന്‍.
കോട്ടയത്ത് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ച് പി.ജെ ജോസഫ് പരസ്യമായി രംഗത്തെത്തിയിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് കടുത്ത നടപടികളിലേക്ക് ജോസഫ് വിഭാഗം കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ജോസഫിന് സീറ്റ് നല്‍കണമെന്ന് കെ.എം മാണിയോടും ജോസ് കെ. മാണിയോടും യു.ഡി.എഫ് നേതൃത്വം ഫോണില്‍ ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാണി വിഭാഗം വഴങ്ങിയിട്ടില്ല. മണ്ഡലം കമ്മറ്റികളിലെ സ്വാധീനം ഉപയോഗിച്ച് ജോസഫിനെ ഒതുക്കാനാണ് മാണി വിഭാഗത്തിന്റെ നീക്കം.
ജോസഫിനെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കേരളാ കോൺഗ്രസിലുണ്ടായ കടുത്ത അമര്‍ഷമാണ് പുതിയ നീക്കങ്ങളിലേക്ക് മാറിയത്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളാണ് മുതിര്‍ന്ന നേതാവായ ജോസഫിന് തെരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് വിനയായത്.