തിരുവനന്തപുരം|
Sajith|
Last Modified വെള്ളി, 26 ഫെബ്രുവരി 2016 (11:19 IST)
അഞ്ചു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് വൃദ്ധന് രണ്ട് വര്‍ഷം കഠിനതടവ്. പൊഴിയൂര്‍ പരുത്തിയൂര്‍ പുതുവല്‍ പുരയിടത്തില്‍ സെബാസ്റ്റ്യന്‍ എന്ന 68 കാരനാണ് കഠിനത്തടവ് ശിക്ഷ ലഭിച്ചത്.
അംഗന്‍വാടിയ്ക്കടുത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുള്ള ബാലികയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് ജഡ്ജി കെ പി ഇന്ദിരയാണ് ശിക്ഷ വിധിച്ചത്.
പൊഴിയൂര്‍ പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോവളം സുരേഷ് ചന്ദ്രകുമാര്‍, രാജേഷ് ആര് നായര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.