തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വി എം സുധീരന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് വി എം സുധീരന്

തിരുവനന്തപുരം, വി എം സുധീരന്‍,  തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസ്സ് thiruvananthapuram, VM sudheeran, election, congress
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (09:06 IST)
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് വി എം സുധീരന് ‍. തന്റെ ഈ നിലപാട് സുധീരന്‍ ഗുലാം നബി ആസാദിനെ അറിയിച്ചു. അതേസമയം ഹൈക്കമാന്റ് നിര്‍ദ്ദേശം സുധീരന്റെ തീരുമാനത്തിന് എതിരെയാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

കോണ്‍ഗ്രസ്സില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ കര്‍ശ്ശന നിര്‍ദ്ദേശമുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വി എം സുധീരന്‍ തന്റെ നിലപാട് അറിയിച്ചത്. ഇന്നു രാവിലെ പതിനൊന്നു മണിക്ക് കോണ്‍ഗ്രസ് സ്‌ക്രീംനിംഗ് കമ്മിറ്റി യോഗം വീണ്ടും ചേരും.

അഞ്ചു തവണ ലോകസഭയിലേക്കും നാലു തവണ നിയമസഭയിലേക്കും സുധീരന്‍ ജനവിധി തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അങ്കത്തിനായി സുധീരന്‍ ഇത്തവണ കളത്തിലേക്കിറങ്ങുന്നുവെങ്കില്‍ അത് അദ്ദേഹത്തിന്റെ പത്താമത്തെ തെരഞ്ഞെടുപ്പ് പോരാട്ടമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :