അരിയുടെ കുത്തനെയുള്ള വില നിയന്ത്രിക്കും; വ്യാപാരികളെ കാത്തിരുന്നോളൂ.. മാർക്കറ്റുകളിൽ മിന്നൽ പരിശോധന നടത്തും

സംസ്ഥാനത്ത് അരിയ്ക്ക് പൊള്ളുന്ന വിലയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി മാർഗങ്ങൾ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ വ്യക്തമാക്കി. ഇതിനായി വ്യാപാരികളുമായും ആന്ധ്രയിലെ മില്ലുടമകളുമായി യോഗം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫീ

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 10 ജൂണ്‍ 2016 (10:12 IST)
സംസ്ഥാനത്ത് അരിയ്ക്ക് പൊള്ളുന്ന വിലയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി മാർഗങ്ങൾ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കി. ഇതിനായി വ്യാപാരികളുമായും ആന്ധ്രയിലെ മില്ലുടമകളുമായി യോഗം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ മാർക്കറ്റുകളിൽ മിന്നൽ പരിശോധന നടത്തും.

അരിയ്ക്ക് പുറമെ പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവയ്ക്കും വില വർധിച്ചിരിക്കുകയാണ്. ഇവയുടെ വില നിയന്ത്രിക്കുന്നതിനായി സപ്ലൈക്കോയ്ക്കു സർക്കാർ അധികമായി 80 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ദേശീയ ഭക്ഷ്യനയം കേരളത്തിൽ സമയബന്ധിതമായി നടപ്പാക്കും. ഓണക്കാലത്തെ അധിക ആവശ്യം കണക്കിലെടുത്തു കൂടുതൽ അരി ലഭ്യമാക്കാൻ കേന്ദ്രത്തിനു കത്തു നൽകി.

മാവേലി സ്റ്റോറുകൾ ഇല്ലാത്ത പഞ്ചായത്തുകളിൽ ഘട്ടം ഘട്ടമായി സ്റ്റോറുകൾ സ്ഥാപിക്കും. പ്രധാന ജില്ലാ കേന്ദ്രങ്ങളിൽ ഹൈപ്പർ മാർക്കറ്റുകൾ വിപുലീകരിക്കും. കർഷകരിൽ നിന്നു സംഭരിച്ച നെല്ലിനു നൽകാനുള്ള കുടിശിക സമയബന്ധിതമായി നൽകും. അഴിമതി തടയാൻ സപ്ലൈകോയിൽ വിജിലൻസ് വിഭാഗം ശക്തമാക്കും. മാവേലി മെഡിക്കൽ സ്റ്റോറുകൾ കൂടുതൽ കേന്ദ്രങ്ങളിൽ സ്ഥാപിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :