തിരുവനന്തപുരം|
aparna shaji|
Last Modified വ്യാഴം, 9 ജൂണ്‍ 2016 (10:12 IST)
സംസ്ഥാനത്തെ വിപണന മേഖലയിൽ എല്ലാ സാധനങ്ങൾക്കും വില കുതിച്ച് കയറുകയാണ്. അരിക്കും പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും വില വർദ്ധിച്ചിരിക്കുകയാണ്. അരിക്ക് മൂന്ന് രൂപ മുതൽ മുകളിലേക്കാണ് വർധന.
അതേസമയം, കൃത്രിമ വിലക്കയറ്റം തടയാൻ വ്യാപകമായ റെയ്ഡുകൾ നടത്താൻ സർക്കാർ തീരുമാനിച്ചതായി ഭക്ഷ്യമന്ത്രി പി തിലോത്തമൻ അറിയിച്ചിരുന്നു. പച്ചക്കറിക്കടകൾക്കു പുറമെ മറ്റ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിലും ഹോട്ടലുകളിലും ഇതുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ റെയ്ഡ് നടത്തും.
പഞ്ചസാര, ഉഴുന്ന്, പരിപ്പ്, വെളുത്തുള്ളി, ശർക്കര, വറ്റൽമുളക്, ഉള്ളി, പരിപ്പ് തുടങ്ങിയവയിലും വിലയിൽ വർധനവുണ്ട്. എല്ലാ രീതിയിലുമുള്ള പച്ചക്കറികൾക്കെല്ലാം തന്നെ വില വർധിച്ചിട്ടുണ്ട്. റ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറിയിൽ കീടനാശിനികൾ കൂടുതലായതിനാൽ കേരളത്തിലെ പച്ചക്കറിയാണു കൂടുതലും ആളുകൾ വാങ്ങുന്നത്. ബിരിയാണി അരിയുടെ വിലയും കൂടി.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം