തിരുവനന്തപുരത്ത് 13കാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 22 ജൂണ്‍ 2024 (18:54 IST)
തിരുവനന്തപുരത്ത് 13കാരനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് വെള്ളറടയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിലേഷ് ആണ് മരിച്ചത്. വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയില്‍ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്.

അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. കുട്ടിയുടെ കാല് നിലത്ത് തൊട്ടിരിക്കുന്നതും കയ്യിലെ തോര്‍ത്തു കൊണ്ടുള്ള കെട്ടുമാണ് സംശയത്തിന് ഇടയാക്കിയത്. സ്ഥലത്ത് ഫോറന്‍സിക് പരിശോധന കൂടി നടത്തിയ ശേഷം മാത്രമേ പൊലീസ് നടപടികള്‍ സ്വീകരിക്കുകയുള്ളു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :