പതിനാറുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; വര്‍ക്കലയില്‍ മാതാവിനെതിരെ കേസെടുത്ത് പോലീസ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2024 (14:42 IST)
പതിനാറുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ സംഭവത്തില്‍ മാതാവിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. വര്‍ക്കല പാളയംകുന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ സ്ത്രീക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പോലീസിന്റെ പരിശോധനയില്‍ 16കാരന്‍ സ്‌കൂട്ടറുമായി പിടിയിലാകുകയായിരുന്നു.

ചോദ്യംചെയ്യലില്‍ നിന്നാണ് തനിക്ക് സ്‌കൂട്ടര്‍ നല്‍കിയത് അമ്മയാണെന്ന് കുട്ടി പറഞ്ഞത്. പിന്നാലെ അമ്മയ്‌ക്കെതിരെ അയിരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അമ്പതിനായിരം രൂപ പിഴയും ഒരു വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :