സൊമാലിയ പോലെയാണ് കേരളമെന്ന് പറഞ്ഞ് നരേന്ദ്ര മോദി അപമാനിച്ചെന്ന് ഉമ്മന്‍ ചാണ്ടി

സൊമാലിയ പോലെയാണ് കേരളമെന്ന് പറഞ്ഞ് നരേന്ദ്ര മോദി കേരളത്തെ അപമാനിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

തിരുവനന്തപുരം, ഉമ്മന്‍ ചാണ്ടി, നരേന്ദ്ര മോദി thiruvananthapuram, oommen chandi, narendra modi
തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 10 മെയ് 2016 (17:55 IST)
സൊമാലിയ പോലെയാണ് കേരളമെന്ന് പറഞ്ഞ് നരേന്ദ്ര മോദി കേരളത്തെ അപമാനിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പേരാവൂരില്‍ കുട്ടികള്‍ മാലിന്യം കഴിച്ചുവെന്ന വാര്‍ത്തയുടെ നിജസ്ഥിതി എന്താണെന്ന് മനസ്സിലാക്കതെയായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. അന്ന് പുറത്തുവന്ന വാര്‍ത്ത ശരിയല്ലെന്ന് പട്ടികവര്‍ഗ ഡയറക്ടര്‍ തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നുയെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

കേരളത്തില്‍ നടപ്പാക്കിയ സോളാര്‍ പദ്ധതി അഭിമാനകരമാണെന്ന് ഒരിക്കല്‍ മോദി പറഞ്ഞിരുന്നു. അമേരിക്കയില്‍ നടത്തിയ പ്രസംഗത്തിലും ഇക്കാര്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചതാണ്‍. അതിനുശേഷം ഇതെങ്ങിനെയാണ് അപമാനകരമായത്? നാളെ കേരളത്തിലെത്തുമ്പോളും തെറ്റായ ഇത്തരം പ്രസ്താവനകള്‍ പ്രധാനമന്ത്രി നടത്തരുതെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

വസ്തുതാവിരുദ്ധമായ ഇത്തരം പ്രസ്താവന നടത്തിയ പ്രധാനമന്ത്രി സ്വന്തം പദവിതന്നെ താഴ്ത്തിക്കെട്ടുകയാണ് ചെയ്തത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ട് രണ്ട് വര്‍ഷമായി. അതില്‍ ഇതുവരേയും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :