തലസ്ഥാന നഗരസഭയില്‍ 503 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം| JOYS JOY| Last Modified ഞായര്‍, 18 ഒക്‌ടോബര്‍ 2015 (13:08 IST)
തലസ്ഥാന നഗരിയായ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരത്തിന് 503 സ്ഥാനാര്‍ത്ഥികളാണു മാറ്റുരയ്ക്കാന്‍ തയാറായിരിക്കുന്നത്. ഏറ്റവുമധികം പേര്‍ മത്സരിക്കുന്നത് 3 വാര്‍ഡുകളിലാണ് - പേരൂര്‍ക്കട, പുത്തന്‍പള്ളി, വലിയതുറ - 9 പേര്‍ വീതം.

ആകെയുള്ള 100 വാര്‍ഡുകളിലായി 737 പേര്‍ പത്രിക സമര്‍പ്പിച്ചതില്‍ 59 എണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളിയപ്പോള്‍ 175 പേര്‍ പത്രിക പിന്‍വലിച്ചു. ഇതോടെ മത്സരാര്‍ത്ഥികള്‍ 503 ആയി ചുരുങ്ങി.

എന്നാല്‍ കേശവദാസപുരം, ഞാണ്ടൂര്‍ക്കോണം, കുര്യാത്തി, വെള്ളാര്‍, ആറന്നൂര്‍, ശാസ്തമംഗലം, കുറവന്‍കോണം, പൊന്നുമംഗലം, പെരുന്താന്നി, പാല്‍ക്കുളങ്ങര, ആറ്റിപ്ര, പാപ്പനം‍കോട്, നെടുങ്കാട്, പള്ളിത്തുറ, മുല്ലൂര്‍ എന്നീ വാര്‍ഡുകളില്‍ 3 പേര്‍ വീതം മാത്രം മത്സരിക്കുന്ന ത്രികോണ മത്സരമാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :