സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 26 ജൂണ്‍ 2024 (17:04 IST)
തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ റെഡി മിക്‌സ് ഫാക്ടറിയില്‍ പൊട്ടിത്തെറി. പൊട്ടിത്തെറിയെ തുടര്‍ന്ന് ഫാക്ടറിയിലെ യന്ത്രഭാഗങ്ങള്‍ സമീപത്തെ ജനവാസ മേഖലയില്‍ വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ഫാക്ടറിയിലെ കൂറ്റന്‍ ടണലിലെ മേല്‍മൂടിയിലെ ഒരു ഭാഗം അമിത മര്‍ദ്ദത്തെ തുടര്‍ന്ന് തെറിച്ചു വീഴുകയായിരുന്നു.
സമീപത്തെ വീടിന്റെ ജനലിലേക്കാണ് യന്ത്രഭാഗം വീണത്. ആ സമയം അവിടെ ആളില്ലാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് കഴക്കൂട്ടം പോലീസ് എത്തി പ്രദേശവാസികളെ അനുനയിപ്പിച്ചു.