സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പീഡനത്തിനിരയായത് 4600 കുട്ടികൾ, മുന്നിൽ തിരുവനന്തപുരം

സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് ലൈംഗികാതിക്രമത്തിനിരയായത് 4600 ഓളം കുട്ടികൾ ആണ്. ഏറ്റവും കൂടുതൽ കുട്ടികൾ പീഡനത്തിരയായത് തിരുവനന്തപുരം ജില്ലയിലാണ്. 489 കുട്ടികളാണ് തിരുവനന്തപുരത്ത്

കോട്ടയം| aparna shaji| Last Modified ബുധന്‍, 15 ജൂണ്‍ 2016 (10:49 IST)
സംസ്ഥാനത്ത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് ലൈംഗികാതിക്രമത്തിനിരയായത് 4600 ഓളം കുട്ടികൾ ആണ്. ഏറ്റവും കൂടുതൽ കുട്ടികൾ പീഡനത്തിരയായത് തിരുവനന്തപുരം ജില്ലയിലാണ്. 489 കുട്ടികളാണ് തിരുവനന്തപുരത്ത് മാത്രമായി ഈ കാലയളവിൽ പിഡിപ്പിക്കപ്പെട്ടത്.

4589 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ബോധവത്കരണവും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ നിയമനടപടികളും ശക്തമായി നിലനിൽക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ഓരോ വർഷവും ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരികയാണ് എന്നാണ് കണക്കുകൾ പറയുന്നത്. കൊല്ലം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. 466 കുട്ടികളാണ് ഇവിടെ അതിക്രമത്തിനിരയായത്.

മൂന്നാംസ്ഥാനത്തുള്ള മലപ്പുറത്ത് 450പേരാണ് പീഡനത്തിനിരയായത്. എറണാകുളത്ത് 447പേരും കോഴിക്കോട് 415പേരും പീഡനത്തിനിരയായി. മറ്റ് ജില്ലകളിലെ കണക്കുകള്‍ ഇപ്രകാരമാണ്: പാലക്കാട്-301, ഇടുക്കി- 295, കണ്ണൂര്‍-279, കാസര്‍കോട്-241, വയനാട്-232, ആലപ്പുഴ-220,
കോട്ടയം -181, പത്തനംതിട്ട-143, എന്നാല്‍, പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെപോകുന്ന കേസുകളും കൂടുമ്പോള്‍ ഇരകള്‍ ഇനിയും വര്‍ധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :