തിരുവനന്തപുരത്ത് ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

sonya
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 ജനുവരി 2025 (11:46 IST)
sonya
തിരുവനന്തപുരത്ത് ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ സോണിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 39 വയസ്സ് ആയിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. വെട്ട്‌റോഡ് കരിയില്‍ വൃന്ദാവന്‍ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുറി തുറക്കാത്തതിനാല്‍ മാതാപിതാക്കള്‍ കഴക്കൂട്ടം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് എത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ വാതില്‍ തുറക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :