കോണ്‍ഗ്രസ്- ജെ ഡി യു ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടു; ജെ ഡി യു ഇറങ്ങിപ്പോയി; ആര്‍ എസ് പിയുമായി നടത്തിയ ചര്‍ച്ചയും പരാജയം

തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ്- ജെ ഡി യു ഉഭയകക്ഷി ചര്‍ച്ചകള്‍ പരാജയം

തിരുവനന്തപുരം, കോണ്‍ഗ്രസ്, ജെ ഡി യു, ആര്‍ എസ് പി thiruvananthapuram, congress, JDU, RSP
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 26 മാര്‍ച്ച് 2016 (14:16 IST)
തെരഞ്ഞെടുപ്പ് സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ്- ജെ ഡി യു ഉഭയകക്ഷി ചര്‍ച്ചകള്‍ പരാജയം. ഒരു സീറ്റ് അധികം വേണമെന്ന ആവശ്യം ജെ ഡി യു ഉന്നയിച്ചു. എന്നാല്‍ അത് അംഗീകരിക്കന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അങ്ങിനെയാണെങ്കില്‍ ഏഴു സീറ്റുകളിലും കോണ്‍ഗ്രസ് തന്നെ മത്സരിച്ചോട്ടെയെന്ന അഭിപ്രായത്തില്‍ ജെ ഡിയു യോഗത്തില്‍ നിന്നിറങ്ങി പോയി.

ഇതിനു പുറമേ ആര്‍ എസ് പിയുമായി കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ആറു സീറ്റ് വേണമെന്ന് ആര്‍എസ്പി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ചര്‍ച്ചയിലും അഞ്ച് സീറ്റു നല്‍കാമെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :