ട്രോളിങ് നിരോധനം; പ്രതിപക്ഷം ഇറങ്ങിപ്പോയി

 ട്രോളിങ് , തിരുവനന്തപുരം , നിയമസഭ ,
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (12:44 IST)
ട്രോളിങ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ മധുരം പുരട്ടിയ വാഗ്ദാനങ്ങളാണ് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു.

മുന്‍ മന്ത്രി പികെ ഗുരുദാസനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ ജപ്തി ഭീഷണിയിലാണെന്നും.

ഇവരുടെ വായ്പ എഴുതി തള്ളിയ വകയില്‍ 178 കോടി രൂപയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത്. മത്സ്യബോര്‍ഡ്, മത്സ്യഫെഡ് എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. കടലാക്രമണം അനുഭവിച്ചവര്‍ക്കുള്ള ധനസഹായം ഇതുവരെ നല്‍കിയില്ളെന്നും ഗുരുദാസന്‍ ചൂണ്ടിക്കാട്ടി.

മുന്‍ സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ യു.ഡി.എഫ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയെന്ന്
ഫിഷറീസ് മന്ത്രി കെ. ബാബു പറഞ്ഞു. ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് പ്രത്യേക റേഷന്‍ നല്‍കുന്നതിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :