എംഎ ബേബി നിയമസഭയിൽ എത്തി

എംഎ ബേബി , തിരുവനന്തപുരം , നിയമസഭ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (09:21 IST)
സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി ഇന്ന് നിയമസഭയിൽ എത്തി. ഈ സമ്മേളനം തുടങ്ങിയ ശേഷം ബേബി ഇതുവരെ നിയമസഭയിൽ എത്തിയിരുന്നില്ല. എന്നാല്‍ ബേബിയോട് ഇന്ന് സഭയിൽ എത്തണമെന്ന് പാർട്ടി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു തുടര്‍ന്നാണ് എംഎ ബേബി നിയമസഭയിൽ എത്തിയത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കൈയ്യടിച്ചാണ് അദ്ദേഹത്തെ നിയമസഭയിലേക്ക് സ്വീകരിച്ചത്.

കൊല്ലം പാര്‍ലമെന്‍റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോല്‍‌വിയുടെ പശ്ചാത്തലത്തില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉറച്ചുനില്‍ക്കുകയായിരുന്നു. തന്നെ തിരസ്കരിച്ച മണ്ഡലത്തെ പ്രതിനിധീകരിക്കാനാവില്ല എന്നാണ് ബേബി നിലപാട് സ്വീകരിച്ചിരിക്കുന്നത്.

എം എല്‍ എ എന്ന ബോര്‍ഡില്ലാത്ത കാറിലാണ് ഇപ്പോള്‍ എം എ ബേബി സഞ്ചരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ അഭിമാനത്തിന് ക്ഷതമേറ്റ പരാജയമായിരുന്നു കൊല്ലത്ത് സംഭവിച്ചത്. എന്‍ കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ട ശേഷം പലതവണ താന്‍ കുണ്ടറ എം എല്‍ എ സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നു എന്ന് എം എ ബേബി തുറന്നുപറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :