തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 12 ജൂണ്‍ 2014 (12:03 IST)
മന്ത്രിപണിയിലല്ല ആര്യാടന് താത്പര്യമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. മന്ത്രിപണി രാജിവെച്ച് തനിക്ക് ഷൈൻ ചെയ്യാൻ കഴിയുന്ന മേഖലയിൽ ആര്യാടൻ ജോലിക്ക് പോകണമെന്നും വിഎസ് പറഞ്ഞു.
കേരളത്തിന്റെ മൂന്ന് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്നാടിന് ലഭിച്ച സാഹചര്യത്തിലാണ് ആര്യാടനെതിരെ കടുത്ത വിമർശനവുമായി വിഎസ് രംഗത്തെത്തിയത്.
ഉറക്കം കഴിഞ്ഞ് എണീറ്റപ്പോൾ നാല് അണക്കെട്ടുകൾ തമിഴ്നാട് കൊണ്ടുപോയി. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയെയും വൈദ്യുതി മന്ത്രിയെയും തമിഴ്നാട് കൊണ്ടുപോയാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഉടമസ്ഥാവകാശം തമിഴ്നാടിന് ലഭിക്കാൻ കാരണം കേരള സർക്കാരിന്റെ വിഴ്ചയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു.