മില്‍മ പാല്‍വില കൂട്ടാന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (15:49 IST)
മില്‍മ പാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. വരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പിടി ഗോപാലക്കുറുപ്പ് അറിയിച്ചു.

തൃശൂരില്‍ നടന്ന ക്ഷീര ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ്‌ അദ്ദേഹം ഈ കാര്യം പറഞ്ഞത്. ക്ഷീര ദിനാചരണ ഉദ്ഘാടനം നിര്‍വഹിച്ച
മന്ത്രി കെസി ജോസഫ് പാല്‍ വില കൂട്ടാന്‍ ഉദ്ദേശിക്കുന്നതായി അറിയുന്നു എന്നാണു സൂചിപ്പിച്ചതിന്
തൊട്ടുപിറകേയാണ്‌ ഗോപാലക്കുറുപ്പ് ഇത് അസന്നിഗ്ധമായി പറഞ്ഞത്.

എത്ര രൂപയാണു വര്‍ദ്ധിപ്പിക്കുന്നതെന്നോ കര്‍ഷകര്‍ക്കും ക്ഷീര സംഘങ്ങള്‍ക്കും ഇതില്‍ എത്ര വിഹിതം ലഭിക്കുമെന്നോ ഉള്ള വിവരങ്ങളൊന്നും അദ്ദേഹം വ്യക്തമാക്കിയില്ല. രണ്ടരലക്ഷം ലിറ്റര്‍ പാലാണ്‌ മില്‍മ ഇപ്പോള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :