സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 13 ജനുവരി 2022 (07:59 IST)
തിരൂരില്‍ മര്‍ദ്ദനമേറ്റ മൂന്നുവയസുകാരന് ആശുപത്രിയില്‍ മരിച്ചു. കുട്ടിമരണപ്പെട്ടെന്നറിഞ്ഞതോടെ രണ്ടാനച്ഛന് അര്മാന് ആശുപത്രിയില്‍ നിന്ന് മുങ്ങി. ബംഗാള്‍ സ്വദേശിയായ മുംതാസ് ബീവിയുടെ മകന് ഷെയ്ഖ് സിറാജാണ് മരിച്ചത്. മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തിരൂരില്‍ ഒരാഴ്ച മുന്‍പാണ് ഇവര്‍ താമസത്തിനെത്തിയത്.