എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (16:21 IST)
കോഴിക്കോട്: കുന്നമംഗലത്തിനു സമീപം
കാരന്തൂർ മെഡിക്കൽ കോളേജ് റോഡിൽ അടച്ചിട്ട വീട്ടിൽ നിന്ന്
27 പവൻ സ്വർണ്ണവും അര ലക്ഷം രൂപയും കവർന്നു. തിരൂർ സ്വദേശിനിയും മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരിയുമായ സ്ത്രീയും കുടുംബവും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത മോഷ്ടാവ് മുറിയിലെ അലമാരയിൽ ലോക്കറിൽ സൂക്ഷിച്ച പണവും സ്വർണ്ണവുമാണ് കവർന്നത്. വീട്ടുകാർ തിരൂരിൽ പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. കുന്നമംഗലം എസ്.ഐ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.