കമ്മൽ വാങ്ങാനെത്തി സ്വർണ്ണം മോഷ്ടിച്ച മൂന്നു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 25 ജനുവരി 2022 (16:24 IST)
നെടുമങ്ങാട്: അര പവന്റെ സ്വർണ്ണ കമ്മൽ വാങ്ങാനെന്ന പേരിൽ ജൂവലറിയിലെത്തി നയത്തിൽ 17 ഗ്രാമോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്ന മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി മാണിക്യവിളാകം കുമാറിച്ചന്ത പുതുക്കാട് വിവാഹ മണ്ഡപത്തിനടുത്ത് താമസിക്കുന്ന മുഹമ്മദ് സിറാജ് (28), ബീമാപ്പള്ളി ആസാദ് നഗർ ഹൽഖ മൻസിലിൽ മുഹമ്മദ് അനീസ് (26), തൊളിക്കോട് തുരുത്തി ദാറുൽ നൂർ വീട്ടിൽ മുഹമ്മദ് റാഷിദ് (30) എന്നിവരാണ് നെടുമങ്ങാട് പോലീസ് വലയിലായത്.

നെടുമങ്ങാട്ടെ കുപ്പക്കൊണം സൂര്യ പാരഡൈസ് റോഡിൽ നെടുമങ്ങാട് സ്വദേശി കൃഷ്ണൻ ആചാരിയുടെ ജുവലറിയിലെ ഗ്ളാസ്സ് കൗണ്ടറിൽ സൂക്ഷിച്ചരുന്ന സ്വർണ്ണമാണ് ഇവർ കൈക്കലാക്കിയത്.
അറ പവന്റെ കമ്മൽ ഇല്ലാതിരുന്നതിനാൽ കാശ് കൗണ്ടർ പൂട്ടി കട ഉടമ സമീപത്തെ കടയിൽ നിന്ന് കമ്മൽ വാങ്ങികൊണ്ടുവന്നു. ഈ സമയത്താണ് ഗ്ളാസ് കൗണ്ടറിൽ സൂക്ഷിച്ചരുന്ന സ്വർണ്ണം ഇവർ കവർന്നത്.

സ്വർണക്കവർച്ച മനസിലായതോടെ പോലീസിൽ പരാതി നൽകി. സമീപത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച ഇവർ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. ഈ കാർ പിന്നീട് തെങ്കാശിയിൽ നിന്ന് കണ്ടെടുത്തു. സ്വർണ്ണം ചാലയിലെ കടയിലാണ് വിറ്റത്.
പ്രതികളിലെ മുഹമ്മദ് സിറാജ് വിവിധ സ്റ്റേഷനുകളിലെ മോഷണ കേസ് പ്രതിയാണ്. ഉസ്താദ് എന്നറിയപ്പെടുന്ന മുഹമ്മദ് റഷീദ് ജിന്ന് ഒഴിപ്പിക്കുന്ന ആൾ എന്നാണ് അറിയപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :