കണ്ണൂര്‍|
Last Modified വെള്ളി, 29 മെയ് 2015 (17:02 IST)
ട്രെയിന്‍ യാത്രക്കാരന്റെ മുഖത്ത് മുളകുപൊടി വിതറിയശേഷം ഇയാളുടെ 15 ലക്ഷം രൂപ അക്രമി സംഘം പിടിച്ചുപറിച്ചു. മംഗലാപുരം സ്വദേശി ജയതീര്‍ത്ഥ എന്ന 55 കാരനാണ് ഈ ദുരന്തമുണ്ടായത്.
കണ്ണൂര്‍ റയില്‍വേസ്റ്റേഷനില്‍ കഴിഞ്ഞ ദിവസം വൈകിട്ട് യശ്വന്ത്പുരിലേക്കുള്ള എക്പ്രസ് ട്റെയിനിയില് ഇരിക്കവേയാണ് മൂന്നംഗ അക്രമിസംഘം എത്തി ജയതീര്ഥയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടത്.
ജയതീര്ത്ഥയ്ക്ക് കണ്ടാലറിയാവുന്ന 3 പേരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ കടകളില്‍ നിന്ന് ശേഖരിച്ച പണം ബംഗളൂരുവിലെ പ്ലാസ്റ്റിക് കമ്പനിക്ക് എത്തിക്കാനായി യാത്ര പുറപ്പെടവേയാണ് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്.