എ കെ ജെ അയ്യർ|
Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (15:40 IST)
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് തൃക്കോവില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് 200 തൂക്കുവിളക്കുകള്‍, 30 വലിയ ആട്ടവിളക്കുക, മറ്റു തൂക്കുവിളക്കുകള്‍ എന്നിവ കവര്‍ച്ച ചെയ്യപ്പെട്ടു. ക്ഷേത്ര മതില്‍ ചാടി ഉള്ളില്‍ കടന്നാണ് ക്ഷേത്രത്തിന്റെ പിന്നിലെ വാതില്‍ തുറന്നു അക്രമികള്‍ കവര്‍ച്ച നടത്തിയത്.
പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പത്മനാഭസ്വാമി കേത്രത്തിലെ വിളക്കുകള്‍ കൂടാതെ ദേവീനട, മഹാദേവര്‍ നട എന്നിവിടങ്ങളിലെ തൂക്കുവിളക്കുകളും മോഷ്ടാക്കള്‍ കൊണ്ടു പോയി.
മോഷ്ടാവിന്റേതെന്നു കരുതുന്ന ഒരു തോര്‍ത്ത് ക്ഷേത്ര പരിസരത്തു നിന്നു ലഭിച്ചതിന്റെ മണം പിടിച്ച് ഡോഗ് സ്‌ക്വാഡിലെ നായ അച്ചന്‍ കോവിലാറ്റിന്റെ തീരത്തെ തൃപ്പാറ ഭാഗം വരെ ഓടി. ഇതെ തുളര്‍ന്ന് പോലീസ് പള്ളിക്കോടു മുതല്‍ തുപ്പാറ വരെയുള്ള പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.