എ കെ ജെ അയ്യർ|
Last Modified വ്യാഴം, 13 ജൂലൈ 2023 (15:45 IST)
തിരുവനന്തപുരം: ഒരു വർഷമായി നിരന്തരം മോഷണം നടത്തിവന്നിരുന്ന നിയമസഭാ സെക്രട്ടറിയുടെ വീട്ടിലെ ജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കരകുളം സ്വദേശി സരിത എന്ന 40 കാരിയാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന ഒമ്പതു പവന്റെ സ്വർണ്ണമാണ് പല തവണയായി ഒരു വർഷത്തിനുള്ളിൽ ഇവർ കവർന്നത്. നിയമസഭാ സെക്രട്ടറി ബഷീറിന്റെ നിയമസഭാ പരിസരത്തെ ക്വർട്ടേഴ്‌സിൽ നിന്നാണ് ഇവർ കവർച്ച നടത്തിയത്. സ്വർണ്ണം നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഇതാണ് പലപ്പോഴായി കവർച്ചയ്ക്ക് ഇടയാക്കിയത്.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പുറത്തു നിന്ന് ആരും തന്നെ ഇവിടേക്ക് വരുന്നില്ലെന്ന് കണ്ടെത്തുകയും പിന്നീട് ഇവരെ ചോദ്യം ചെയ്യുകയും പിടികൂടുകയുമായിരുന്നു.