വൃദ്ധയുടെ സ്വർണ്ണമാല പൊട്ടിച്ചുകടന്നവർ പിടിയിൽ

എ കെ ജെ അയ്യർ| Last Modified വ്യാഴം, 1 ഡിസം‌ബര്‍ 2022 (17:56 IST)
തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നു വൃദ്ധയുടെ മാല പൊട്ടിച്ചു കടന്ന കൃപ്രസിദ്ധ കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് സ്വദേശികളായ അനൂപ് ആന്റണി (28), സഞ്ജു (27) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം കഴക്കൂട്ടം ജംഗ്‌ഷന്‌ സമീപം നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാരന്റെ ബൈക്കാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. തുടർന്ന് ഇതിൽ പോകവേ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റോഡിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധയുടെ സ്വർണ്ണമാല ഇവർ കവറുകയായിരുന്നു. സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. സമാന രീതിയിൽ മോഷണം നടത്തുന്ന ആളുകളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും വലയിലായത്.

തലസ്ഥാന നഗരിയിലെ പേട്ട, വഞ്ചിയൂർ, വലിയതുറ, തമ്പാനൂർ, ഫോർട്ട് പോലീസ് സ്റ്റേഷനുകളിലാണ് ഇരുവർക്കുമെതിരെ മുപ്പതോളം കവർച്ച കേസുകളാണുള്ളത്. ഇതിലെ ഒന്നാം പ്രതിയായ അനൂപ് ആന്റണി മുമ്പ് രണ്ടു തവണ പോലീസ് പിടിയിൽ നിന്ന് രക്ഷപെട്ടിട്ടുണ്ട്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :